LiveTV

Live

Kerala

അപൂര്‍വ രോഗത്തിന് മുന്നില്‍ കീഴടങ്ങാതെ നവ്യ ഡോക്ടര്‍ ആകാന്‍ ഒരുങ്ങുന്നു

രണ്ട് വയസ്സ് മുതല്‍ തലസീമിയക്ക് ചികിത്സ തേടുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ആഗസ്ത് ഒന്ന് മുതല്‍ വിദ്യാര്‍ഥിയായി നവ്യ എത്തും

അപൂര്‍വ രോഗത്തിന് മുന്നില്‍ കീഴടങ്ങാതെ നവ്യ ഡോക്ടര്‍ ആകാന്‍ ഒരുങ്ങുന്നു

അപൂര്‍വ രോഗത്തിന് മുന്നില്‍ കീഴടങ്ങാതെ നവ്യ ഡോക്ടര്‍ ആകാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് തലസീമിയ ബാധിച്ച വിദ്യാര്‍ഥി എം.ബി.ബി.എസിന് പ്രവേശനം നേടുന്നത്. രണ്ട് വയസ്സ് മുതല്‍ തലസീമിയക്ക് ചികിത്സ തേടുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആഗസ്ത് ഒന്ന് മുതല്‍ വിദ്യാര്‍ഥിയായി നവ്യ എത്തും. അസുഖം, നിരന്തര ചികിത്സ ഇതൊക്കെ പലപ്പോഴും ആഗ്രഹങ്ങള്‍ക്ക് വിലങ്ങു തടിയാവാറുണ്ട്.

എന്നാല്‍ നവ്യ തോറ്റു കൊടുത്തില്ല. പ്ലസ്ടുവിന് 92 ശതമാനം മാര്‍ക്ക്. ആദ്യശ്രമത്തില്‍ എന്‍ട്രന്‍സ് കിട്ടിയില്ല. അങ്ങിനെ തോറ്റുകൊടുക്കാനാവില്ലെന്ന് നവ്യയും. രണ്ടാമത്തെ പരിശ്രമത്തില്‍ കിട്ടി. ഭിന്നശേഷി കാറ്റഗറിയില്‍ സംസ്ഥാനത്തെ ഒമ്പതാം സ്ഥാനക്കാരി.

വിളര്‍ച്ചയെ തുടര്‍ന്ന് രണ്ടാം വയസ്സില്‍ ചികിത്സ തേടിയപ്പോഴാണ് രക്തത്തില്‍ ഹീമോഗ്ലോബിന്‍ ഉദ്പാദനം ഇല്ലാത്തതിനാല്‍ ഉണ്ടാകുന്ന തലസീമിയ രോഗം കണ്ടെത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് അമ്മ മരിച്ചു. കാഴ്ചക്കുറവ് മൂലം ബുദ്ധിമുട്ടുന്ന അച്ഛന്‍. നവ്യക്ക് കരുത്തായി അമ്മമ്മയും അമ്മയുടെ ചേച്ചിയും അവരുടെ ഭര്‍ത്താവ് ബാബുവും ഒപ്പമുണ്ട്.