LiveTV

Live

Kerala

വയനാട് വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള രാത്രി യാത്രാ നിരോധനത്തിന് പത്താണ്ട്

വയനാട് വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള രാത്രി യാത്രാ നിരോധനത്തിന് പത്താണ്ട്

വയനാട് വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള രാത്രി യാത്രാ നിരോധനത്തിന് പത്താണ്ട്. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും അതൊന്നും പിന്നീട് വിജയം കണ്ടിരുന്നില്ല. വന്യജീവി സങ്കേതത്തിന്റെ സുരക്ഷ പരിഗണിച്ച് നിരോധനം തുടരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

2009 ജൂലൈ 29നാണ് ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നത്. പിന്നീടിങ്ങോട്ട് നിരോധനം നീക്കാൻ പലവിധ പ്രക്ഷോഭസമരങ്ങൾ നടന്നുവെങ്കിലും വിജയം കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസ്സിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ കേസ് നടത്തുന്നതിൽ പോലും വേണ്ടത്ര താൽപര്യം സർക്കാർ കാണിക്കുന്നില്ലന്നും ഇത്തരം നടപടികളാണ് നിരോധനം നീളുന്നതിന്ന് പിന്നിലെന്നുമാണ് നിയമവിദഗ്ദർ പറയുന്നത്. നിരോധനത്തിനെതിരെ സർക്കാർ ശക്തമായ നിലപാടെടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.

അതേസമയം വയനാട് വന്യജീവി സങ്കേതത്തിന്റെ സുരക്ഷ പരിഗണിച്ചുകൊണ്ട് യാത്രാ നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നിലനിർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകരും ആവശ്യം ഉന്നയിക്കുന്നുണ്ട്. സമീപകാലത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾക്ക് വാഹനമിടിച്ച് പരിക്കേറ്റ സാഹചര്യത്തിൽ വന്യജീവി സങ്കേതത്തിന്റെ സുരക്ഷയിൽ ആശങ്ക ഉണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നു.