LiveTV

Live

Kerala

‘ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ളതും ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയാണ് ജനാധിപത്യം’: ശ്രീരാമകൃഷ്ണന്‍

കെ. ജി. ജ്യോതിര്‍ഘോഷിന്‍റെ ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധികരിച്ച പുസ്തം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ളതും ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയാണ് ജനാധിപത്യം’: ശ്രീരാമകൃഷ്ണന്‍

വെട്ടൊന്ന് മുറി രണ്ട് എന്ന നിലയിലല്ല കാര്യങ്ങളെ സമീപിക്കേണ്ടതെന്ന സന്ദേശമാണ് ശബരിമല ഒരാര്‍ത്തവാനുഭവം എന്ന പുസ്തം നല്‍കുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രശ്നങ്ങളെ വൈരുദ്ധ്യാത്മകമായി സമീപിക്കുകയാണ് വേണ്ടെതെന്നും സ്പീക്കര്‍ പറഞ്ഞു. കെ. ജി. ജ്യോതിര്‍ഘോഷിന്‍റെ ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധികരിച്ച പുസ്തം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ളതും ക്ഷമയോടെ കേള്‍ക്കാനുള്ള സഹിഷ്ണുതയാണ് ജനാധിപത്യം. സംഹാരാത്മകമാണ് ഭാരതത്തിന്‍റെ പൈതൃകം എന്ന് കരുതുന്നവര്‍ കരുത്ത് പ്രാപിക്കുന്ന കാലമാണ് ഇത്. ഇവിടെ വിയോജിക്കാനുള്ള ജനാധിപത്യാവകാശം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ഭീഷണിപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. മുതര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പുസ്തകം സ്വീകരിച്ചു. ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിച്ചു.