LiveTV

Live

Kerala

ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രവേശനാനുമതി; കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം 

ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രവേശനാനുമതി; കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം 

ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രവേശനാനുമതി ലഭിച്ചതിൽ പ്രതിഷേധിച്ച് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം തുടരുന്നു. ഇടവക പള്ളി വികാരി പള്ളിയിൽ സ്ഥിരമായി താമസിക്കുന്നത് ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്നാണ് ഇവരുടെ ആവശ്യം. രാത്രി വൈകിയും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയാറായില്ല.

അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുമാസമായി അടച്ചിട്ടിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ശനിയാഴ്ച്ച ഉച്ചയോടെയാണ് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുമെന്ന സൂചനയെ തുടർന്ന് യാക്കോബായ വിഭാഗം പള്ളിക്ക് സമീപം പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പള്ളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിഭാഗം വികാരി പളളിയിൽ സ്ഥിരതാമസം നടത്തുന്നത് തടയണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇടവക വികാരിക്ക് പള്ളിയില്‍ താമസിക്കാന്‍ നിയമ തടസങ്ങളില്ലെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. വികാരിയെ പുറത്താക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് യാക്കോബായ വിഭാഗത്തിന്റെ തീരുമാനം. സംലർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്‌.