LiveTV

Live

Kerala

കെെയ്യിന് പൊട്ടല്‍; എം.എല്‍.എ കലക്ടര്‍ക്ക് രേഖകള്‍ കെെമാറി

എം.എല്‍.എക്ക് പരിക്കില്ലെന്ന തരത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രചരണം വന്നതോടെയാണ് എം.എല്‍.എ കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയത്.

കെെയ്യിന് പൊട്ടല്‍; എം.എല്‍.എ കലക്ടര്‍ക്ക് രേഖകള്‍ കെെമാറി

കൈക്ക് പൊട്ടലേറ്റത് സംബന്ധിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ എല്‍ദോ എബ്രഹാം എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി. എം.എല്‍.എക്ക് പരിക്കില്ലെന്ന തരത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രചരണം വന്നതോടെയാണ് എം.എല്‍.എ കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയത്.

അതേ സമയം പത്ത് നേതാക്കളെ ഉള്‍പ്പെടുത്തി തയാറാക്കിയ എഫ്ഐആറിന് പിന്നില്‍ പൊലീസിലെ ഗൂഢാലോചനയാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രവര്‍ത്തകരുടെ കൈവശം കല്ലും കുറുവടിയും കട്ടയുമുണ്ടായിരുന്നു എന്ന വാദം ശരിയല്ല. പൊലീസിന്റെ അനുമതി ലഭിച്ചശേഷം മാത്രമാണ് മാര്‍ച്ച് ആരംഭിച്ചതെന്നും ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു