LiveTV

Live

Kerala

പൊലീസുകാരന്റെ ദുരൂഹ മരണം; ഇന്നും എ.ആര്‍ ക്യാമ്പിലെ ഉദ്യോസ്ഥരുടെ മൊഴിയെടുക്കും

കുമാറിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. വിവിധ ആദിവാസി സംഘടന പ്രവര്‍ത്തകര്‍ കുമാറിന്റെ അഗളിയിലെ വീട്ടിലെത്തി.

പൊലീസുകാരന്റെ ദുരൂഹ മരണം; ഇന്നും എ.ആര്‍ ക്യാമ്പിലെ ഉദ്യോസ്ഥരുടെ മൊഴിയെടുക്കും

പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ ഉദ്യോസ്ഥരുടെ മൊഴി ഇന്നും രേഖപ്പെടുത്തും. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി. കുമാറിന് എ.ആര്‍ ക്യാംപില്‍ ശാരീരിക പീഡനങ്ങള്‍ക്കെപ്പം ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.

കുമാറിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. വിവിധ ആദിവാസി സംഘടന പ്രവര്‍ത്തകര്‍ കുമാറിന്റെ അഗളിയിലെ വീട്ടിലെത്തി. മരണത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപെട്ടു.

മുഴുവന്‍ മേഖലകളിലും ആദിവാസി ഉദ്യോഗസ്ഥര്‍ കടുത്ത അവഗണ നേരിടുന്നതായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, സി.പി.ഐ നേതാവും, ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഈശ്വരി രേശന്‍ അഭിപ്രായപെട്ടു. അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടനയുടെ നേതൃത്വത്തില്‍ അഗളിയില്‍ മൗനജാഥ നടത്തി.