LiveTV

Live

Kerala

പ്രളയശേഷ കേരളം; അതിജീവനത്തിനായി പാടുപെട്ട് പറവൂർ കുന്നുകര നിവാസികൾ  

പ്രളയശേഷ കേരളം; അതിജീവനത്തിനായി പാടുപെട്ട് പറവൂർ കുന്നുകര നിവാസികൾ   

പ്രളയം തകർത്തെറിഞ്ഞ എറണാകുളം പറവൂർ കുന്നുകര നിവാസികൾ ഇന്നും അതിജീവനത്തിനായി പാടുപെടുകയാണ്. വെള്ളം കയറി നശിച്ച വീടുകളില്‍ പലതും നവീകരിച്ചെങ്കിലും വരുമാന മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ടതോടെ പലരും ഇപ്പോഴും നിലയില്ലാ കയത്തിൽ തന്നെയാണ്. കുന്നുകര പഞ്ചായത്തിലെ 90 ശതമാനം പ്രദേശങ്ങളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. 358 വീടുകള്‍ പൂര്‍ണമായും 1442 വീടുകള്‍ ഭാഗികമായും നശിച്ചു. ഇതില്‍ 70 വീടുകള്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ചു. എന്നാല്‍ ഇനിയും സഹായങ്ങള്‍ എത്തേണ്ട കുടുംബങ്ങള്‍ നിരവധിയാണ്.

വീട് ഭാഗികമായി നഷ്ടപ്പെട്ട പലര്‍ക്കും 25000 രൂപ മാത്രമാണ് വിവിധ വകുപ്പുകളില്‍ നിന്നായി സഹായം ലഭിച്ചത്. എന്നാല്‍ വീടുകളുടെ പുനര്‍നിര്‍മാണത്തിലുപരി വരുമാന മാര്‍ഗ്ഗങ്ങള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടതാണ് പലരെയും പ്രതിസന്ധിയിലാക്കുന്നത്. ചെറുകിട വ്യവസായികളുടെ യന്ത്ര സാമഗ്രികള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. കന്നുകാലികള്‍ ചത്തൊടുങ്ങിയതും ഭൂമി കൃഷി യോഗ്യമല്ലാതായതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.