LiveTV

Live

Kerala

കോടതിയില്‍ നിന്നും ജന്മി കുടുംബം അനുകൂല വിധി നേടി; കുടിയിറക്കല്‍ ഭീഷണിയില്‍ കുടുംബങ്ങള്‍

വാസാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കോടതിയില്‍ നിന്നും ജന്മി കുടുംബം അനുകൂല വിധി നേടി; കുടിയിറക്കല്‍ ഭീഷണിയില്‍ കുടുംബങ്ങള്‍

കോഴിക്കോട് പുതുപ്പാടിയില്‍ നാലായിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ നടപടിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചു. വാസാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഴയ ജന്‍മിയുടെ കുടുംബം കോടതിയില്‍ നിന്നും അനുകൂലി വിധ നേടിയതിനെ തുടര്‍ന്ന് നാലായിരത്തില്‍പരം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്.

പുതുപ്പാടി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലായി താമസിക്കുന്ന നാലായിരത്തി അഞ്ഞൂറോളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. കോടതി ഉത്തരവ് ചൂണ്ടികാട്ടി ക്രയവിക്രയം തടഞ്ഞ വില്ലേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പുതുപ്പാടി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഫാദര്‍ ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. താമരശേരി രൂപതയും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.

1930ല്‍ പാട്ടച്ചാര്‍‌ത്ത് ആധാരപ്രകാരം എംസി പോത്തനെന്നയാള്‍ വട്ടക്കുണ്ടുങ്ങല്‍ മമ്മുണ്ണില്‍ നിന്ന് ലേത്തലെടുത്താണ് ഭൂമി. 40 വര്‍ഷത്തിന് ശേഷം എം സി പോത്തനില്‍ നിന്ന് ഭൂമി വാങ്ങിയവരാണ് നിലവില്‍ കുടിയിറക്കപ്പെടാന്‍ പോകുന്നവര്‍.

1997 ല്‍ വട്ടക്കുണ്ട് കുടുംബം ഹൈക്കോടതിയില്‍ നിന്നും ഉടമസ്ഥാവകാശം ഉറപ്പിച്ച് അനുകൂല വിധി നേടിയെടുത്തിരുന്നു. എന്നാല്‍ എതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ക്രയവിക്രയം തടഞ്ഞിരിക്കുന്ന വിവരം സ്ഥലം കൈവശം വെച്ചിരിക്കുന്നവര്‍ അറിഞ്ഞത്.