LiveTV

Live

Kerala

വൈറ്റില പാലത്തിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമാണ്, ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കി എന്നീകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി

വൈറ്റില പാലത്തിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍

എറണാകുളം വൈറ്റില പാലത്തിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈല മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് നടപടി.

വൈറ്റില പാലത്തിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍

വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടു വന്ന അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷൈല മോള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഷൈല മോളെ സസ്‌പെന്റ് ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമാണ്, ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കി എന്നീകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. വൈറ്റില മേല്‍പാല നിര്‍മാണത്തില്‍ വീഴ്ച്ചയുണ്ടായി എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടിലെന്നും തെറ്റായ വാര്‍ത്ത നല്‍കി ഭീതി ജനിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം പൊതുമാരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.

ഗുരുതരമായ വീഴ്ച്ചയാണ് എഞ്ചിനീയറുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് വെച്ച് പെറുപ്പിക്കാനാവില്ലെന്നും പ്രസ്താവനയില്‍ മന്ത്രി വിശദമാക്കിയിരുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ പല പ്രമുഖരും കള്ളക്കളികള്‍ നടത്തുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈറ്റില പാലത്തിലും കുഴപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.