LiveTV

Live

Kerala

സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് അയച്ചു

കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാവുക.

സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് അയച്ചു

എറണാകുളത്ത് സി.പി.ഐ നടത്തിയ മാര്‍ച്ചും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് അയച്ചു. പ്രത്യേക ദൂതന്‍ വഴിയാണ് റിപ്പോര്‍ട്ട് അയച്ചത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സി.പി.ഐ ജില്ലാ കമ്മറ്റിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാവുക.

സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പ്രത്യേക ദൂതന്‍ വഴി അയച്ച റിപ്പോര്‍ട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്നാണ് കലക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടാവുക. എം.എല്‍.എയുടെ കൈ ഒടിഞ്ഞോ എന്ന കാര്യത്തില്‍ വാക്ക് തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും. പൊലീസ് എം.എല്‍.എയും ജില്ലാ സെക്രട്ടറിയേയും മര്‍ദ്ദിച്ചു എന്ന് കലക്ടറെ ബോധ്യപ്പെടുത്താന്‍ സാധിച്ചു എന്ന വിശ്വാസത്തിലാണ് സി.പി.ഐ ജില്ലാ നേതൃത്വം.

അതേസമയം ലാത്തിചാര്‍ജ്ജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി മത്രമല്ല, ഞാറക്കല്‍ സി.ഐയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യത്തിലും സി.പി.ഐ ഉറച്ച് നില്‍ക്കുകയാണ്.