LiveTV

Live

Kerala

ഐ.പി.എൽ മാതൃകയിൽ ചുണ്ടൻ വള്ളം കളി മത്സരം; പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ആഗസ്റ്റ് 10 ന് തുടങ്ങും

ആഴ്ചയിൽ ഒന്ന് നിലയിൽ 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിലുള്ളത്. 9 ടീമുകൾ പങ്കെടുക്കുന്ന ലീഗ് 12 വേദികളിലായാണ് നടക്കുക.

ഐ.പി.എൽ മാതൃകയിൽ ചുണ്ടൻ വള്ളം കളി മത്സരം;  പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ആഗസ്റ്റ് 10 ന് തുടങ്ങും

ഐ.പി.എൽ മാതൃകയിൽ കേരളത്തിലെ ചുണ്ടൻ വള്ളം കളി മത്സരങ്ങളെ കോർത്തിണക്കിയുള്ള പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ആഗസ്റ്റ് 10 ന് തുടങ്ങും. പരിപാടി സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് സംഘടിപ്പിക്കുന്നത്. ‌ചാമ്പ്യൻഷിപ്പ് സച്ചിൻ ടെൻഡുക്കർ ഉദ്ഘാടനം ചെയ്യും. ആഴ്ചയിൽ ഒന്ന് നിലയിൽ 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിലുള്ളത്. 9 ടീമുകൾ പങ്കെടുക്കുന്ന ലീഗ് 12 വേദികളിലായാണ് നടക്കുക.

ആഗസ്റ്റ് പത്തിന് നെഹ്‍റു ട്രോഫി വള്ളം കളിക്കൊപ്പമാണ് ആദ്യ മത്സരം. കേരളപ്പിറവി ദിനത്തിൽ പ്രസിഡന്റ് ബോട്ട് റെയ്സിനൊപ്പമാണ് അവസാന മത്സരം. വിജയികൾക്കുള്ള ട്രോഫിയും തീം വീഡിയോയും ജഴ്സിയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയതു. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 25 ലക്ഷവും, രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷവും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ച് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. സംസ്ഥാനത്തെ പ്രമുഖ ബോട്ട് ക്ലബുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. ടീമിന്‍റെ ഫ്രാഞ്ചസികൾക്കുള്ള ലേലം ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ നടക്കും.