LiveTV

Live

Kerala

പാലക്കാട് പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം; ജാതിയ അധിക്ഷേപം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍

പാലക്കാട് ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ജാതീയ അധിക്ഷേപം നേരിടേണ്ടി വന്നതായി ബന്ധുക്കള്‍.

പാലക്കാട് പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം; ജാതിയ അധിക്ഷേപം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍

പാലക്കാട് ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് ജാതീയ അധിക്ഷേപം നേരിടേണ്ടി വന്നതായി ബന്ധുക്കള്‍. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. എ.ആർ ക്യാമ്പിലെത്തി പരിശോധന നടത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പറഞ്ഞു

ശാരീരിക പീഡനങ്ങള്‍ക്കെപ്പം ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നതായി കുമാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. അവധിപോലും അനുവദികാതെ ജോലി ചെയ്യിപ്പിക്കുന്നതും പതിവായിരുന്നു. കല്ലേക്കാട് എ.ആര്‍ ക്യാന്പിലെ ഒരു എസ്.ഐ, രണ്ട് എ.എസ്.ഐമാരും ചേര്‍ന്നാണ് സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ മര്‍ദിച്ചത്.

സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്തു. പൊലീസ് അല്ലാത്ത ഏജന്‍സി സംഭവം അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Also read: മേലുദ്യോഗസ്ഥര്‍ നഗ്നനാക്കി മര്‍ദിച്ചു; പൊലീസുകാരന്‍റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം