LiveTV

Live

Kerala

പാലക്കാട് ഐ.ഐ.ടിയില്‍ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി

16 മലയാളി വിദ്യാത്ഥികൾ ഉൾപെടെ 103 പേരാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്

പാലക്കാട് ഐ.ഐ.ടിയില്‍ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി

സംസ്ഥാനത്തെ ഏക ഐ.ഐ.ടി യായ പാലക്കാട് ഐ.ഐ.ടിയിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി.16 മലയാളി വിദ്യാത്ഥികൾ ഉൾപെടെ 103 പേരാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. പ്രതിരോധ സെക്രട്ടറി ഡോക്ടർ ജി.സതീഷ് റെഡി ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനെടുവിലാണ് കേരളത്തിന് ഐ.ഐ.ടി ലഭിച്ചത്. പാലക്കാട് കഞ്ചിക്കോട് പ്രവർത്തിന്നുന്ന ഐ.ഐ.ടിയിൽ നിന്നും 103 വിദ്യാർത്ഥികളാണ് ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയത്.

ഐ.ഐ.ടിയിൽ നിന്ന് യോഗ്യത നേടിയ 101 ബിടെക് വിദ്യാർത്ഥികൾക്കും രണ്ട് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇതിൽ 16 മലയാളികളുമുണ്ട്. ആയുധ ശേഖരണത്തിലും കയറ്റുമതിയിലും ലോക രാജ്യങ്ങളിൽ ഇന്ത്യ ഇന്ന് മുന്നിലാണ് എന്ന് ബിരുദാന ചടങ്ങ് ടെലികോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്ത് പ്രതിരോധ വകുപ്പ് സെക്രട്ടറി പറഞ്ഞു. വിദ്യാർത്ഥികൾ പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്ക് ചുവട് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്‌ ഐ.ഐ.ടി ഡയറക്ടർ സുനിൽ കുമാർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേന്ദ്ര ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി ആർ. സുബ്രമണ്യം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി. ബാലമുരളി പങ്കെടുത്തു.