LiveTV

Live

Kerala

പൊലീസുകാരന്‍റെ ആത്മഹത്യ; ക്യാമ്പ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു

ജാതീയ അധിക്ഷേപങ്ങള്‍ നിരന്തരം അനുഭവിച്ചിരുന്നതായി കുമാര്‍ പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ മൊഴി നല്‍കി.

പൊലീസുകാരന്‍റെ ആത്മഹത്യ; ക്യാമ്പ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു

പാലക്കാട് കല്ലേകാട് എ.ആര്‍ ക്യാംപിലെ പൊലീസുകാരന്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്യാമ്പ് ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പാലക്കാട് കല്ലേകാട് എ.ആര്‍ ക്യാന്പിലെ പൊലീസുകാരന്‍ കുമാര്‍ മരിച്ച സംഭവത്തില്‍ എ.ആര്‍ ക്യാന്പിലെത്തി ആരോപണ വിധേയരായവരുടെ മൊഴിരേഖപെടുത്തി. ഒരു എസ്.ഐ, രണ്ട് എ.എസ്.ഐമാരുമാണ് കുമാറിനെ ശാരീരികമായി മര്‍ദ്ദിച്ചതെന്നാണ് ഭാര്യ മൊഴി നല്‍കിയിരിക്കുന്നത്.

സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സുന്ദരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എ.ആര്‍ ക്യാമ്പിലെത്തിയത്. ഇന്നലെ കുമാറിന്‍റെ ഭാര്യയുടെയും, സഹോദരന്‍റെയും - മൊഴിരേഖപെടുത്തിയിരുന്നു. ജാതീയ അധിക്ഷേപങ്ങള്‍ നിരന്തരം അനുഭവിച്ചിരുന്നതായി കുമാര്‍ പറഞ്ഞിട്ടുണ്ടെന്നും ഭാര്യ സജിനി മൊഴി നല്‍കി. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് എസ്.പിക്ക് ഉടന്‍ കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.