LiveTV

Live

Kerala

എല്‍ദോ എബ്രഹാം എം.എല്‍.എയെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ ചൊല്ലി സി.പി.ഐയില്‍ തര്‍ക്കം തുടരുന്നു 

എറണാകുളത്തെ സി.പി.ഐ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് ലാത്തിച്ചാർജിന് പിന്നില്‍‌ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു.

എല്‍ദോ എബ്രഹാം എം.എല്‍.എയെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ ചൊല്ലി സി.പി.ഐയില്‍ തര്‍ക്കം തുടരുന്നു 

എല്‍ദോ എബ്രഹാം എം.എല്‍.എയെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ ചൊല്ലി സി.പി.ഐയില്‍ തര്‍ക്കം തുടരുന്നു. സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്തം താന്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരായ വിമര്‍ശം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ഇന്നും ആവര്‍ത്തിച്ചു.

ആഭ്യന്തര വകുപ്പിനെ ന്യായീകരിച്ചാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നും രംഗത്തെത്തിയത്. എല്ലാദിവസവും മുഖ്യമന്ത്രിയെ വിമര്‍ശിക്കണമെന്നാണെങ്കില്‍ അത് നടക്കില്ല. എം.എല്‍.എയെ മര്‍ദ്ദിച്ച സംഭവത്തില്‍ എറണാകുളം ജില്ലാകമ്മിറ്റിയല്ല താനാണ് മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചതെന്നും കാനം പറഞ്ഞു. എന്നാല്‍ പൊലീസിനെതിരായ വിമര്‍ശം സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി ഇന്നും ആവര്‍ത്തിച്ചു.

ഇതിനിടെ കാനത്തിനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ചവരെ എ.ഐ.വൈ.എഫില്‍ നിന്നും പുറത്താക്കി. ഇവരെ ഇന്നലെ സി.പി.ഐ പുറത്താക്കിയിരുന്നു. പോസ്റ്റര്‍ പതിച്ചവര്‍ പാര്‍ട്ടി ബോധമില്ലാത്തവരാണെന്നാണ് ഇതിനോട് കാനം രാജേന്ദ്രന്റെ പ്രതികരണം.