LiveTV

Live

Kerala

പ്രളയം നാശംവിതച്ച് നിലമ്പൂര്‍; സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 

നിലമ്പൂർ നമ്പൂരിപ്പൊട്ടിയിൽ ഒമ്പത് വീടുകളാണ് കഴിഞ്ഞ പ്രളയകാലത്ത് തീർത്തും വെള്ളം കയറി നശിച്ചത്.

പ്രളയം നാശംവിതച്ച് നിലമ്പൂര്‍; സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 

നിലമ്പൂർ നമ്പൂരിപ്പൊട്ടിയിൽ ഒമ്പത് വീടുകളാണ് കഴിഞ്ഞ പ്രളയകാലത്ത് തീർത്തും വെള്ളം കയറി നശിച്ചത്. പക്ഷേ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സഹായം ലഭിച്ചതോടെ, മുഴുവൻ കുടുംബങ്ങളും പൂർണ്ണമായും അതിജീവിച്ചു. വേഗത്തിലുള്ള അതിജീവനം സാധ്യമാക്കിയത് സന്നദ്ധ പ്രവർത്തകരുടെ ഇടപെടലാണെന്ന് ഈ കുടുംബങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ആഢ്യൻപാറയിലെ ഉരുൾപൊട്ടൽ കാരണമാണ് കാഞ്ഞിരപ്പുഴ നദിയുടെ തീരത്ത് നമ്പൂരിപ്പൊട്ടിയിലെ 9 വീടുകളിലേക്ക് വെള്ളം കയറി തീർത്തും വാസയോഗ്യമല്ലാതായത്. ഒരാൾപ്പൊക്കത്തിൽ വീടുകളിൽ ചളി നിറയുകയും ഫർണിച്ചറുകൾ ഒഴുകിപ്പോകുകയും ചെയ്തു. എന്നാൽ സന്നദ്ധ പ്രവർത്തകരും സംഘടനകളും ഒപ്പം ചേർന്നത് എല്ലാം നഷ്ടപ്പെട്ട ഇവർക്ക് വലിയ ആശ്വാസമായി.

2000 മുതൽ 12000 രൂപ വരെ സർകാർ സഹായം ലഭിച്ചു. ഇതിന് പുറമെ, പൊതുജനങ്ങളുടെ കൈമെയ് മറന്ന സഹായം കൂടിയായതോടെ, വളരെ വേഗമാണ് ഇവർക്ക് അതിജീവനം സാധ്യമായത്.