LiveTV

Live

Kerala

അമ്പലവയൽ മർദ്ദനക്കേസിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് അമ്പലവയൽ പൊലീസ് സ്റ്റേഷന് അടുത്ത് വെച്ച് തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും നടുറോഡിലിട്ട് അക്രമി സംഘം മര്‍ദ്ദിച്ചത്

അമ്പലവയൽ മർദ്ദനക്കേസിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

വയനാട് അമ്പലവയൽ മർദ്ദനക്കേസിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് . അതേസമയം മർദ്ദനത്തിനിരയായ യുവാവിനെയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. യുവാവിൽ നിന്നും യുവതിയിൽ നിന്നും പോലീസ് സംഘം മൊഴിയെടുത്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി അമ്പലവയൽ പൊലീസ് സ്റ്റേഷന് അടുത്ത് വെച്ച് തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും നടുറോഡിലിട്ട് ആക്രമിച്ച സംഭവത്തിൽ പ്രതി സജീവാനന്ദനായുള്ള പോലീസ് തെരച്ചിൽ ഇനിയും ഫലം കണ്ടില്ല.

അതേസമയം പ്രതിക്ക് എതിരായി കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർക്കാനാണ് പോലീസ് നീക്കം. മർദ്ദനത്തിനിരയായ യുവാവിനെയും യുവതിയെയും കണ്ടെത്തി ഇരുവരിൽ നിന്നും മൊഴിയെടുത്ത പൊലീസ് സംഘം രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ അനുവാദം തേടാൻ ഒരുങ്ങുകയാണ്. മർദ്ദനത്തിൽ യുവതിയുടെ ചെവിക്കും യുവാവിന്‍റെ കൈക്കും ഗുരുതമായി പരിക്കേറ്റിട്ടുണ്ട്. യുവതിയിൽ നിന്നും മൊഴിയെടുത്ത ശേഷം അന്വേഷണസംഘം കോയമ്പത്തൂരിൽനിന്ന് മടങ്ങി