LiveTV

Live

Kerala

കൊല്ലം ജില്ലയില്‍ എച്ച്. വണ്‍. എന്‍. വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

ഒരാഴ്ചക്കിടെ രണ്ടു കുട്ടികളാണ് ജില്ലയിൽ രോഗം ബാധിച്ച് മരിച്ചത്. 50 പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു

കൊല്ലം ജില്ലയില്‍ എച്ച്. വണ്‍. എന്‍. വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കൊല്ലം ജില്ലയില്‍ എച്ച്. വണ്‍. എന്‍. വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. ഒരാഴ്ചക്കിടെ രണ്ടു കുട്ടികളാണ് ജില്ലയിൽ രോഗം ബാധിച്ച് മരിച്ചത്. 50 പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം എസ്. എ.ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചത് എച്ച്. വണ്‍. എന്‍. വണ്‍ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ അ‍ഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥീകരിച്ചിട്ടുണ്ട് . രോഗബാധ സംശയിക്കുന്നവരെ പ്രത്യകം നിരീക്ഷിക്കുന്നുണ്ട് . വൈറസ് തദ്ദേശീയമായി ഉളളതും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാൻ കാരണമാണ് .

നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു . വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുൻകരുതലൽ വേണം. ജലദോഷമോ പനിയോ വന്നാല്‍ ചികില്‍സ തേടണം. നിലവിൽ പനി നിയന്തണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ പ്രതിരോധത്തിനാവശ്യമായ ഒസൾട്ടാമിവിര്‍ ഗുളികകള്‍ സ്റ്റോക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങൾ നല്‍കിയിട്ടുണ്ട് . ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.