LiveTV

Live

Kerala

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

നാല്‍പ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ജെ.സി ഡാനിയേല്‍ അവാര്‍ഡ് നടി ഷീലക്ക് സമ്മാനിച്ചു. പ്രൌഢ ഗംഭീരമായ സദസിനെ സാക്ഷി നിര്‍ത്തിയായിരുന്നു അവാര്‍ഡ് വിതരണം.

പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ സി ഡാനിയേല്‍ പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് നടി ഷീല ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൌബിന്‍ സാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള അവാര്‍ഡ് നിമിഷ സജയന് സമ്മാനിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ശ്യാമപ്രസാദും മികച്ച സ്വഭാവനടനുള്ള പുരസ്കാരം ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് മുഹ്സിന്‍ പെരാരിക്കും സക്കരിയ മുഹമ്മദിനും നല്‍കി.