LiveTV

Live

Kerala

ആറ്റൂർ രവി വർമയുടെ മൃതദേഹം സംസ്കരിച്ചു

മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ റീത്ത് സമർപ്പിച്ചു.

ആറ്റൂർ രവി വർമയുടെ മൃതദേഹം സംസ്കരിച്ചു

പ്രമുഖ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമയുടെ മൃതദേഹം സംസ്കരിച്ചു. തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംസ്കാരം.

രാവിലെ 9 മുതൽ സാഹിത്യ അക്കാദമിയിൽ പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ റീത്ത് സമർപ്പിച്ചു.

എ.കെ ബാലന് പുറമെ മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽ കുമാർ, സി രവീന്ദ്രനാഥ്‌, എഴുത്തുകാരായ സാറ ജോസഫ്, ടി.ഡി രാമകൃഷ്ണൻ, പ്രഭ വർമ്മ, പുറമെ ആറ്റൂരിന്റെ എഴുത്തിനെ പിൻതുടർന്ന ആയിരങ്ങൾ പ്രിയ കവിക്ക് വിട ചൊല്ലാനെത്തിയവരെ കൊണ്ട് സാഹിത്യ അക്കാദമി പരിസരം നിറഞ്ഞിരുന്നു. അടുത്ത മാസം അഞ്ചിന് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ തൃശൂരിൽ ആറ്റൂർ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്.