LiveTV

Live

Kerala

തിരുവനന്തപുരം അമ്പൂരിയിലെ കൊലപാതകം ആസൂത്രിതമെന്ന് മുഖ്യപ്രതി അഖില്‍ 

മറ്റൊരു വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന അഖിലിന്‍റെ ആഗ്രഹത്തിന് തടസ്സം നിന്നതാണ് യുവതിയെ കൊല്ലാന്‍ കാരണമെന്നും മൊഴിയിലുണ്ട്.

തിരുവനന്തപുരം അമ്പൂരിയിലെ കൊലപാതകം ആസൂത്രിതമെന്ന് മുഖ്യപ്രതി അഖില്‍ 

തിരുവനന്തപുരം അമ്പൂരിയിലെ യുവതിയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യപ്രതി അഖില്‍ പൊലീസിന് മൊഴി നല്‍കി. മറ്റൊരു വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന അഖിലിന്‍റെ ആഗ്രഹത്തിന് തടസ്സം നിന്നതാണ് യുവതിയെ കൊല്ലാന്‍ കാരണമെന്നും മൊഴിയിലുണ്ട്.മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. അഖിലിന്റെ മാതാപിതാക്കളെ കൂടി അറസ്റ്റ് ചെയ്യണമെന്ന് യുവതിയുടെ അച്ഛന്‍ രാജന്‍ ആവശ്യപ്പെട്ടു.

നേരത്തെ അഖില്‍ കുറ്റം സമ്മതിച്ചിരുന്നു. കീഴടങ്ങുകയാണെന്ന് പൊലീസിനെ അറിയിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൊലീസ് ഇന്നലെ രാത്രിയോടെയാണ് കസ്റ്റഡിയിലെടുക്കുന്നത്. ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖില്‍ തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു.

രണ്ടാംപ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ മലയിന്‍കീഴില്‍ നിന്ന് പിടിയിലായതോടെയാണ് അഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറിയത്. താനും അഖിലും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി രാഹുലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Also read: അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ കുറ്റം സമ്മതിച്ചു