LiveTV

Live

Kerala

‘AISF പ്രവർത്തകര്‍ SFI ആക്രമണത്തിന് ഇരയാകുന്നു; സഹോദര സംഘടന എന്നത് വെറും വാക്ക് മാത്രം’

മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നിഷേധിക്കുന്ന തരത്തിലാണ് എസ്.എഫ്.ഐയുടെ പ്രവർത്തനമെന്നും റിപ്പോർട്ടിൽ പറയുണ്ട്.

‘AISF പ്രവർത്തകര്‍ SFI ആക്രമണത്തിന് ഇരയാകുന്നു; സഹോദര സംഘടന എന്നത് വെറും വാക്ക് മാത്രം’

എ.ഐ.എസ്.എഫ് പത്തനംതിട്ട ജില്ല സമ്മേളനത്തിലും എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനം. എസ്.എഫ് ഐയുടെ പ്രവർത്തന ശൈലി വിദ്യാർത്ഥി സംഘടനയ്ക്ക് ചേർന്നതല്ല. എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിക്കുന്നത് എസ്.എഫ്.ഐ മാത്രമാണെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സഹോദര സംഘടന എന്നത് വെറും വാക്ക് മാത്രമാണ്. എ.ഐ.എസ്.എഫ് പ്രവർത്തകർ നിരന്തരം എസ്.എഫ്.ഐ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം നിഷേധിക്കുന്ന തരത്തിലാണ് എസ്.എഫ്.ഐയുടെ പ്രവർത്തനമെന്നും ഏകാധിപത്യ മനോഭാവമാണ് എസ്.എഫ്.ഐക്ക് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുണ്ട്. പ്രതിനിധി സമ്മേളനം CPI ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു.