LiveTV

Live

Kerala

വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ പാളിച്ചകള്‍ പരിഹരിക്കുന്നതിനിടെ വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ഉദ്യാഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകള്‍ക്ക് പുറമെ കരാറുകാരനും പാളിച്ചകള്‍ പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ക്രീറ്റ് മിക്സ് ചെയ്യുന്നതിന്റെ ഗുണനിലവാരം പരിശോധിക്കുന്ന പരിചയസമ്പന്നരായ മേല്‍നോട്ടക്കാരുടെ കുറവുണ്ടായി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യത്തിലാണ് കോണ്‍ഗ്രീറ്റ് മിക്സ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.