LiveTV

Live

Kerala

കസ്തൂരിരംഗന്‍ കമ്മീഷന്റെ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്.ഐ.ഒ

കരട് വിദ്യാഭ്യാസ രേഖയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.ഐ.ഒ സമര്‍പ്പിച്ചു.

 കസ്തൂരിരംഗന്‍ കമ്മീഷന്റെ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്.ഐ.ഒ

കസ്തൂരിരംഗന്‍ കമ്മീഷന്‍ തയ്യാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതമാണെന്ന് സ്റ്റുഡന്‍സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍. കരട് വിദ്യാഭ്യാസ രേഖയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.ഐ.ഒ സമര്‍പ്പിച്ചു. കേന്ദ്ര കമ്മറ്റിയും സെന്റര്‍ ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ട്രെയിനിങ്ങും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്.

കസ്തൂരിരംഗന്‍ കമ്മീഷന്‍ തയ്യാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എസ്.ഐ.ഒ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരട് രേഖ പരാമര്‍ശിക്കുന്നില്ല. ജനാധിപത്യ മതേതരത്വ മൂല്യങ്ങളെ അവഗണിക്കുന്ന ദേശീയ വിദ്യാഭ്യാസ കരട് രേഖയില്‍ അടിമുടി മാറ്റം വരുത്തുന്നതിനായി കേരളം കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.

മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് നിയമ നിര്‍മ്മാണം നടത്തണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.