LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ 30 കോടി രൂപ ചെലവ് വരുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ 

ഫ്ലാറ്റുകള്‍ പൊളിക്കരുതെന്നാവശ്യപ്പെട്ട് താമസക്കാരന്‍ നല്‍കിയ റിട്ട്ഹരജിയും സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ 30 കോടി രൂപ ചെലവ് വരുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ 

കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുപ്പത് കോടി രൂപ ചെലവ് വരുമെന്ന് നഗരസഭ. ഇത് നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അധ്യക്ഷ നദീറ മീഡിയവണിനോട് പറഞ്ഞു . ഫ്ലാറ്റ് ഉടമകളുടെ പേരില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് താമസക്കാരുടെ പ്രതീക്ഷ.

ഫ്ലാറ്റിലെ താമസക്കാരൻ നൽകിയ റിട്ട് ഹരജിയും തള്ളിയ സുപ്രീം കോടതി, മുന്‍ ഉത്തരവ് നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ആരാണ് കോടതി ഉത്തരവ് പ്രകാരം ഫ്ലാറ്റുകൾ പൊളിച്ച് നീക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെന്നാണ് നഗരസഭയുടെ വാദം. സർക്കാർ സഹായമില്ലാതെ ഒറ്റയ്ക്ക് വിധി നടപ്പാക്കാനാകില്ലെന്ന് നഗരസഭ ചെയർപേഴ്സൺ മീഡിയവണിനോട് പറഞ്ഞു.

ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ നൽകിയ ഹരജി കോടതിയിൽ നിലനിൽക്കുന്നുണ്ട്. ഫ്ലാറ്റ് നിർമ്മാതാക്കളും, ഫ്ലാറ്റിലെ ഒരു താമസക്കാരനും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തങ്ങളുടെ ഹരജി നിലനിൽക്കുന്നതിനാൽ പ്രതീക്ഷയുണ്ടെന്നും താമസക്കാർ പറയുന്നു. തീരദേശ നിയമം ലംഘിച്ചതിനെ തുടർന്നാണ് അഞ്ച് ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.