LiveTV

Live

Kerala

സമയത്ത്‌ എത്തി, സദസ്സില്‍ ആരുമില്ല; പരിഭവവുമായി കെ.എൻ.എ ഖാദർ ഫേസ്‌ബുക്കിൽ

കൃത്യ സമയത്ത് ചെന്നാലുള്ള ശിക്ഷ എന്ന പേരില്‍ അദ്ദേഹം ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

സമയത്ത്‌ എത്തി, സദസ്സില്‍ ആരുമില്ല; പരിഭവവുമായി കെ.എൻ.എ ഖാദർ ഫേസ്‌ബുക്കിൽ

എം.എല്‍.എയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദര്‍ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. കൃത്യ സമയത്ത് ചെന്നാലുള്ള ശിക്ഷ എന്ന പേരില്‍ അദ്ദേഹം ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.

പിന്നാലെ രസകരമായ കമന്റുകളുമെത്തി. എവിടെയാണ് പ്രോഗ്രാം എന്നാണ് ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. "പറയില്ല അവർക്ക് മോശമല്ലെ. ഞാൻ എത്രയോ അനുഭവിച്ചത്. ഇനിയും സമയത്ത് പോകും", എന്നാണ് കെ.എന്‍.എ ഖാദറിന്‍റെ മറുപടി. സംഘാടകരും ഇല്ലേ എന്ന ചോദ്യത്തിന് അവരെ വിളിച്ചു കൊണ്ട് വരാൻ ആളെ വിട്ടു എന്ന് മറുപടി. ആ ഫോട്ടോ എടുത്ത ആളിനെ എങ്കിലും പിടിച്ചു ഇരുത്താമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ തന്‍റെ കൂടെ വന്നതാണെന്ന് പ്രതികരണം. കുറച്ചു വൈകി ചെന്നാൽ മതി ഇനി, അതാ നല്ലത് എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. എന്നാല്‍ ഇനിയും കൃത്യമായി പോകും, ജീവിതം വളരെ ചെറിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജി സുധാകരൻ സാറിനെ കാണുമ്പോൾ ഇതൊന്ന് പറയണം. മൂപ്പർക്ക് ഈ പണി സ്ഥിരം കിട്ടുന്നതാണെന്ന് ഒരാള്‍. "അദ്ദേഹം നല്ലവനാണ്. സത്യം പറയുന്ന ദുസ്വഭാവമുണ്ട് എന്നെ പോലെ. അതുകൊണ്ട് ഞങ്ങൾക്ക് ശത്രുക്കളേറും. ജനങ്ങൾക്ക് ബഹുമാനവും കൂടുതൽ ഇഷ്ടവും അഴിമതിക്കാരെയും നുണയൻമാരെയുമാണ്" എന്ന് മറുപടി. രാഷ്ട്രീയക്കാര്‍ പൊതുവെ വൈകി എത്തുന്നവരാണല്ലോ അതുകൊണ്ട് അണികളും വൈകിയതാവും എന്ന നിരീക്ഷണത്തിന് ആ പതിവ് നമുക്ക് അവസാനിപ്പിക്കണമെന്ന് മറുപടി.

കൃത്യ സമയത്ത് ചെന്നാലുള്ള ശിക്ഷ

Posted by Kna Khader Kannanavil on Saturday, July 27, 2019