LiveTV

Live

Kerala

കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ഒരാണ്ട് 

ഒരു വര്‍ഷം പിന്നിടുമ്പോഴും പൊലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല

 കമ്പകക്കാനം കൂട്ടക്കൊലയ്ക്ക് ഒരാണ്ട് 

കേരളത്തെ നടുക്കിയ ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലയ്ക്ക് ഒരാണ്ട് തികയുന്നു. കാനാട്ട് കൃഷണനും കുടുംബവും അടങ്ങുന്ന നാലുപേരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷം പിന്നിടുമ്പോഴും പൊലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

കമ്പകക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജ്ജുന്‍ എന്നിവരെ കഴിഞ്ഞ വര്‍ഷം ജൂലൈ 29നാണ് കൊന്നതെന്നാണ് പൊലീസ് ഭാഷ്യം. വീടിന്റെ പറമ്പിലെ ഒരു കുഴിയില്‍ നാല് പേരെയും കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹങ്ങള്‍ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. കൃഷ്ണന്‍ മാന്ത്രികശക്തി ആവാഹിച്ചതില്‍ പ്രതികാരം എന്ന നിലയിലാണ് കൊരങ്ങാട്ടി സ്വദേശി അനീഷ്, കാരിക്കോട് സ്വദേശി ലിബീഷ് എന്നിവര്‍ കൂട്ടകൊല നടത്തിയെന്നാണ് പൊലീസ് ഭാഷ്യം. ആഭിചാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികളെ പിടികൂടിയ ശേഷം ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണമികവില്‍ സംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരവും ലഭിച്ചു. എന്നാല്‍ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പൊലീസിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാനായിട്ടില്ല. മുഖ്യപ്രതികളായ അനീഷും ലിബീഷും ജാമ്യം ലഭിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങി. ഡി.എന്‍.എ പരിശോധനാഫലങ്ങള്‍ വരുന്നതിലുണ്ടായ കാലതാമസമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു.

അടുത്ത ദിവസങ്ങളില്‍ തന്നെ കുറ്റപത്രം കോടതയില്‍ സമര്‍പ്പിക്കും. മോഷണശ്രമമാണ് കൂട്ടകൊലയ്ക്ക് പിന്നിലെ കാരണമെന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പൊലീസ് വ്യക്തമാക്കുന്നു.