LiveTV

Live

Kerala

‘തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്’; കാനത്തെ പരിഹസിച്ച് മുരളീധരന്‍ 

സി.പി.ഐയുടെ സുവര്‍ണകാലം കോണ്‍ഗ്രസിന് ഒപ്പമുണ്ടായിരുന്ന സമയമാണ്, കാനത്തിന് എതിരായ പല കാര്യങ്ങളും താമസിയാതെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വെളിപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

‘തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്’; കാനത്തെ പരിഹസിച്ച് മുരളീധരന്‍ 

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് കെ മുരളീധരന്‍ എം.പി. തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണെന്ന് മുരളീധരന്‍ ചോദിച്ചു. സി.പി.ഐയുടെ സുവര്‍ണകാലം കോണ്‍ഗ്രസിന് ഒപ്പമുണ്ടായിരുന്ന സമയമാണ്, കാനത്തിന് എതിരായ പല കാര്യങ്ങളും താമസിയാതെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വെളിപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം പൊലീസ് മര്‍ദനത്തില്‍ എംഎല്‍എ പറയുന്നതാണ് വിശ്വാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിക്ക് പോലീസിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഭരണ കക്ഷിക്കാരെ പോലും മർദ്ദിക്കുന്ന പോലീസ് ആണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐ.ജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്നായിരുന്നു ആശുപത്രി രേഖ. ഇതു സംബന്ധിച്ച രേഖകള്‍ പൊലീസ് കലക്ടര്‍ക്ക് കൈമാറിയിരുന്നു.

അതേസമയം പരിക്ക് സംബന്ധിച്ച് പൊലീസ് കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യാജമെന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എ പറയുന്നത്. കൈ ഒടിഞ്ഞെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, പൊട്ടലുണ്ടെന്നാണ് പറഞ്ഞത്, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇടത് കയ്യിന് പൊട്ടലേറ്റെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എല്‍ദോ എബ്രഹാം മീഡിയവണിനോട് പറഞ്ഞു.