LiveTV

Live

Kerala

എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്ന് പോലീസ്‌; റിപ്പോര്‍ട്ട് വ്യാജമെന്ന് എം.എല്‍.എ 

കൈ ഒടിഞ്ഞെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, പൊട്ടലുണ്ടെന്നാണ് പറഞ്ഞത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇടത് കയ്യിന് പൊട്ടലേറ്റെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എല്‍ദോ എബ്രഹാം മീഡിയവണിനോട് പറഞ്ഞു.

എം.എല്‍.എയുടെ കൈയൊടിഞ്ഞിട്ടില്ലെന്ന് പോലീസ്‌; റിപ്പോര്‍ട്ട് വ്യാജമെന്ന് എം.എല്‍.എ 

ലാത്തിച്ചാർജ്ജിൽ സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന്‍റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് പോലിസ്, ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. സ്വകാര്യ ആശുപത്രിയിലെ രേഖയാണ് പൊലീസ് റിപ്പോര്‍ട്ടായി കലക്ടര്‍ക്ക് നല്‍കിയത്. അതേസമയം കൈക്ക് പൊട്ടലുണ്ടെന്നും പോലിസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും എല്‍ദോ എബ്രഹാം മീഡിയാവണിനോട് പറഞ്ഞു.

സി.പി.ഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിചാര്‍ജില്‍ എം.എൽ.എയുടെ കൈയ്ക്ക് പരുക്കേറ്റിട്ടില്ലെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ രേഖകളെന്ന് പോലീസ് പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് ഇന്നലെ നടന്ന സിറ്റിംഗില്‍ പോലിസ്, ജില്ലാ കലക്ടർക്ക് കൈമാറി. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമാണ് എം.എല്‍.എ ചികിത്സ തേടിയത്.

സ്വകാര്യ ആശുപത്രിയില്‍ നിന്നുളള റിപ്പോര്‍ട്ടില്‍ കൈക്ക് പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നതിനാല്‍ എം.എല്‍.എയുടെ വാദം തെറ്റാണെന്നാണ് പോലീസ് നിലപാട്. എന്നാല്‍ പോലീസ് റിപോര്‍ട്ട് വ്യാജമാണെന്ന് എം.എല്‍.എ പ്രതികരിച്ചു.സംഭവത്തില്‍ എം.എല്‍.എയ്ക്ക് പരിക്കേറ്റതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാറും ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.