LiveTV

Live

Kerala

മുസ്‍ലിംകളെ പ്രതിലോമ പക്ഷത്തേക്ക് കൊണ്ടുപോകുന്ന വര്‍ഗീയ വാദികളാണ് ലീഗെന്ന് വിജയരാഘവന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയാലുടന്‍ ‌വര്‍ഗീയ വാദത്തിന്‍റെ പ്രതീകമായ ലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഓടുന്ന ദയനീയ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്.

മുസ്‍ലിംകളെ പ്രതിലോമ പക്ഷത്തേക്ക് കൊണ്ടുപോകുന്ന വര്‍ഗീയ വാദികളാണ് ലീഗെന്ന് വിജയരാഘവന്‍

പ്രതിലോമ പക്ഷത്തേക്ക് മുസ്‍ലിം സമുദായത്തെ കൊണ്ടുപോകുന്ന വര്‍ഗീയ വാദികളാണ് മുസ്‍ലിം ലീഗെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സീറ്റ് കിട്ടിയാലുടന്‍ ‌വര്‍ഗീയ വാദത്തിന്‍റെ പ്രതീകമായ ലീഗ് നേതാക്കളുടെ അനുഗ്രഹം വാങ്ങാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഓടുന്ന ദയനീയ കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. രമ്യ ഹരിദാസിനെതിരെ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ചാണ് ഇടത് മുന്നണി കണ്‍വീനര്‍ വിജയരാഘവന്റെ വാക്കുകള്‍.

സി.പി.എം കേരള എന്ന ഫേസ് ബുക്ക് പേജിലെ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് വേളയില്‍ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നത്. രമ്യ ഹരിദാസിനെതിരെ നടത്തിയത് വ്യക്തിപരമായ പരാമര്‍ശമല്ലെന്ന് സൂചിപ്പിച്ച ശേഷം യു.ഡി.എഫ് നേതാക്കള്‍ മുസ്‍ലിം ലീഗിനെ കീഴ്പ്പെടുന്നതിനെയാണ് വിമര്‍ശിച്ചതെന്ന് വിശദീകരണം.

തുടര്‍ന്നാണ് ലീഗ്, മുസ്‍ലിം സമുദായത്തെ പ്രതിലോമപക്ഷത്തേക്ക് കൊണ്ടുപോകുന്ന വര്‍ഗീയ വാദികളാണെന്ന പരാമര്‍‌ശവും എല്‍.ഡി.എഫ് കണ്‍വീനര്‍ നടത്തുന്നത്. ലീഗും ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ളവര്‍ തഞ്ചം കിട്ടുമ്പോള്‍ സംഘപരിവാറിന്റെ ആനുകൂല്യം കൈപറ്റുന്നവരാണെന്ന വിമര്‍ശനവും എ വിജയരാഘവന്‍ ഉയര്‍ത്തി.