LiveTV

Live

Kerala

അടൂരിന് ഉറച്ച പിന്തുണയുമായി രാഷ്ട്രീയ-സാംസ്കാരിക ലോകം

അടൂരിനെതിരായ നീക്കം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതികരിച്ചു

 അടൂരിന് ഉറച്ച പിന്തുണയുമായി രാഷ്ട്രീയ-സാംസ്കാരിക ലോകം

ജയ് ശ്രീറാം വിവാദത്തില്‍ ബി.ജെ.പി ഭീഷണിപ്പെടുത്തിയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് രാഷ്ട്രീയ-സാംസ്കാരിക ലോകത്തിന്റെ ഉറച്ച പിന്തുണ. അടൂരിനെതിരായ നീക്കം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതികരിച്ചു.

അടൂരിനെതിരായ നീക്കം കേരളം പുച്ഛിച്ചു തള്ളുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ശക്തമായ അമര്‍ഷം പ്രകടിപ്പിച്ച സംവിധായകന്‍ കമല്‍ തീയറ്ററിലെ ദേശീയ ഗാന വിവാദത്തില്‍ താന്‍ നേരിട്ട ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ രണ്ടാം വരവിന്റെ ധാര്‍ഷ്ട്യമെന്ന് ടി.വി ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും കേരളമൊന്നടങ്കം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.