LiveTV

Live

Kerala

വിവാദ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു 

മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു

വിവാദ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു 

യൂണിവേഴ്‌സിറ്റി വധക്കേസിലെ പ്രതികളുടെ എം.എ പരീക്ഷ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് നേടിയവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് ഒന്നാമതെത്തിയത് ദുരൂഹമാണെന്ന് വിമര്‍ശമാണ് ഉയരുന്നത്. സമഗ്ര അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി വധക്കേസിലെ പ്രതികള്‍ പോലീസ് റാങ്ക് ലിസ്റ്റ് ഒന്നാം സ്ഥാനത്തെത്തിയത് അന്വേഷിക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.

ഇതിനിടെയാണ് പൂജ്യം മാര്‍ക്ക് ഉള്‍പ്പെടെയുള്ള ശിവരഞ്ജിത്തിന്റെയും നസീമിന്റെയും മാര്‍ക്ക് ലിസ്റ്റ് പുറത്തുവരുന്നത്. ഇതോടെ ഇവര്‍ എങ്ങനെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയത് സംബന്ധിച്ച സംശയവും ശക്തമായി. പുതിയ സാഹചര്യത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിനെക്കുറിച്ച അന്വേഷണം കൂടുതല്‍ പ്രസക്തമാണെന്ന നിലപാടിലാണ് പ്രതിപക്ഷം

അന്വേഷണത്തിന് സമ്മര്‍ദ്ദം ശക്തമമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.