LiveTV

Live

Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും

പ്രധാന ഘടക കക്ഷിയുടെ എം. എൽ.എക്കും ജില്ലാ സെക്രട്ടറിക്കും നേരെ പൊലീസ് അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ നടപടിയെടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ

 എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും

എറണാകുളം ലാത്തിച്ചാർജിൽ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. പ്രധാന ഘടക കക്ഷിയുടെ എം. എൽ.എക്കും ജില്ലാ സെക്രട്ടറിക്കും നേരെ പൊലീസ് അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ നടപടിയെടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാർ.കാനം രാജേന്ദ്രന്റെ മൗനം ഇതിനോടകം തന്നെ വിമർശന വിധേയമായ സാഹചര്യത്തില്‍ മർദ്ദനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പ് വരുത്തേണ്ട ബാധ്യത സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റേത് കൂടിയായിട്ടുണ്ട്.

സർക്കാരിന്റെ ഭാഗമായ എം.എൽ.എയ്ക്ക്ക്ക് അടക്കം പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം പ്രതികരണങ്ങളിൽ മിതത്വം പാലിക്കുന്നതിൽ ജില്ല നേതാക്കൾക്കും, പ്രദേശിക നേതാക്കൾക്കും അതൃപ്തിയുണ്ട്. വിമർശനങ്ങൾ കടുത്ത് വരുന്ന പശ്ചാത്തലത്തിൽ എൽദോ എബ്രഹാം എം.എൽ.എ അടക്കമുള്ളവരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന സമ്മർദ്ദം സർക്കാരിനുമുണ്ട്. സി.പി.ഐ നേതൃത്വം നടപടിയാവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ മൗനം ഇതിനോടകം തന്നെ വിമർശന വിധേയമായ പശ്ചാത്തലത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുപ്പിക്കാനുള്ള സമ്മർദ്ദം കാനത്തിനുമുണ്ട്.

ഇന്നലെ മുഖ്യമന്ത്രിയും കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കാനം ഇതേ നിലപാട് മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് സൂചന. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ജനപ്രതിനിധിയാണെന്ന് മനസിലാക്കിയിട്ടും ലാത്തിച്ചാർജ് നടത്തിയ വിഷയം ചൂണ്ടിക്കാട്ടി നടപടിയെടുക്കാനാണ് സാധ്യത. കെ.ഇ ഇസ്മയിൽ അടക്കമുള്ളവർ പൊലീസിനെതിരെ രംഗത്ത് വന്നതും കാനത്തിന് തിരിച്ചടിയായിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ട് വേഗത്തിൽ വേണമെന്നാവശ്യവും ഒരു വിഭാഗം സി.പി.ഐ നേതാക്കൾക്കുണ്ട്.

Also read: ഇല്ലാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചരണം നടത്തുന്നുവെന്ന് സി.പി.എം വൈപ്പിന്‍ ഏരിയ സെക്രട്ടറി 

Also read: പൊലീസ് ലാത്തിചാര്‍ജില്‍ അതൃപ്തി; സി.പി.ഐ-സി.പി.എം പോര് മുറുകുന്നു