LiveTV

Live

Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ജില്ലാ കലക്ടര്‍ സിറ്റിങ് നടത്തി

സി.പി.ഐ ജില്ലാ നേതാക്കള്‍ സിറ്റിംഗില്‍ പങ്കെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു

 എറണാകുളം ലാത്തിച്ചാര്‍ജ്ജ്; ജില്ലാ കലക്ടര്‍ സിറ്റിങ് നടത്തി

സി.പി.ഐ ഐ.ജി.ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ സിറ്റിങ് നടത്തി. സി.പി.ഐ ജില്ലാ നേതാക്കള്‍ സിറ്റിംഗില്‍ പങ്കെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പി ക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

വൈപ്പിന്‍ കോളജുമായി ബന്ധപ്പെട്ട പ്രശനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച സി.പി.ഐ എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ഇത് സംബന്ധിച്ച് സി.പി.ഐ നേത്വത്വം സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് എറണാകുളം ജില്ലാ കലക്ടറെ സംഭവം സംബന്ധിച്ച് അന്വോഷണം നടത്താന്‍ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് എറണാകുളം ഗസ്റ്റ് ഹൈസില്‍ സിറ്റിംഗ് നടത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി. തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എൽദോ എബ്രഹാം എം.എല്‍.എ ഉൾപ്പെടെയുള്ളവര്‍ സിറ്റിങിൽ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, സുഗതൻ തുടങ്ങിയവരും സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. ജില്ലാ പഞ്ചായത്തംഗം അഫ്സല്‍ പാറേക്കാടൻ ,ലാത്തിച്ചാർജിനിടെ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. സിറ്റിങ്ങിന് ആംബുലൻസിലാണ് അഫ്സലിനെ എത്തിച്ചത്.