LiveTV

Live

Kerala

അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി അഖില്‍ യുവതിയുടെ ഭര്‍ത്താവ്

കൊല്ലപ്പെട്ട യുവതി പ്രതി അഖിലിന്റെ ഭാര്യ ആണെന്നാണ് പൊലീസ് സ്ഥിരീകരണം. പ്രതികളായ അഖിലും രാഹുലും ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരാണ്...

അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി അഖില്‍ യുവതിയുടെ ഭര്‍ത്താവ്

അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി ഇരയായ യുവതിയെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് കണ്ടെത്തല്‍. സാക്ഷി മൊഴിയില്‍ നിന്നാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. യുവതി നെയ്യാറ്റിന്‍കരയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതികളായ അഖിലും രാഹുലും ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരാണ്.

കൊല്ലപ്പെട്ട യുവതി പ്രതി അഖിലിന്റെ ഭാര്യ ആണെന്നാണ് പൊലീസ് സ്ഥിരീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൃതശരീരത്തിന് സമീപത്ത് നിന്നായി യുവതിയുടെ താലിയും പൊലീസ് കണ്ടെത്തി. പ്രതിയായ ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട യുവതി കാണാതായ ദിവസം നെയ്യാറ്റിന്‍കരയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ മാസം 21 ന് ഉച്ചയ്ക്കാണ് യുവതി എത്തിയത്. പ്രതികളായ സൈനികന്‍ അഖിലും സഹോദരന്‍ രാഹുലും ഒളിവില്‍ തുടരുകയാണ്. ഇവര്‍ കീഴടങ്ങിയതായി പിതാവ് മണിയന്‍ അവകാശപ്പെട്ടെങ്കിലും പൊലീസ് ഇത് നിരാകരിച്ചു.

ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്. ഇരുവരും ബിജെപിയുടെ സജ്ജീവ പ്രവര്‍ത്തകര്‍ ആണ്. പ്രതി അഖില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതായി അവകാശപ്പെട്ടെങ്കിലും ഇത് തെറ്റാണെന്ന് സൈന്യം രേഖമൂലം മറുപടിനല്‍കി. ഡല്‍ഹി യൂണിറ്റിലെ സൈനീകനായ അഖില്‍ കഴിഞ്ഞ ജൂണില്‍ അവധിയില്‍പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്നാണ് സൈന്യം മറുപടി നല്‍കിയിരിക്കുന്നത്. അഖിലിനും രാഹുലിനും വേണ്ടി പ്രത്യേക അന്വേഷണ സംഘം ദില്ലിയില്‍ അടക്കം തിരച്ചില്‍ നടത്തുകയാണ്.