LiveTV

Live

Kerala

എറണാകുളത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

വരുംദിവസങ്ങളില്‍ വിഷയത്തില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ട് പോകാനാണ് യൂത്ത് ലീഗിന്റെ തീരുമാനം

എറണാകുളത്ത് യൂത്ത് ലീഗ്  മാര്‍ച്ചില്‍ സംഘര്‍ഷം

എറണാകുളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. 7 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഇടംനേടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം അബ്ദുല്‍മജീദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിലെ വെള്ളം മുഴുവന്‍ തീര്‍ന്നിട്ടും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയാറായില്ല. റോഡില്‍ കുത്തിയിരുന്ന് അരമണിക്കൂറിലധികം പ്രതിഷേധിച്ച പ്രവര്‍ത്തകരെ മുതിര്‍ന്ന നേതാക്കളിടപെട്ടാണ് പിന്തിരിപ്പിച്ചത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ആസിഫ് മാര്‍ച്ചിന് നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ വിഷയത്തില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ട് പോകാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.