LiveTV

Live

Kerala

പന്തളത്തെ പ്രളയ പുനർനിർമ്മാണം പൂർത്തിയായിട്ടില്ല

രണ്ടായിരത്തോളം കുടുംബങ്ങളാണ് പുനർനിർമ്മാണത്തിനായി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരിക്കുന്നത്.

പന്തളത്തെ പ്രളയ പുനർനിർമ്മാണം പൂർത്തിയായിട്ടില്ല

പ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും പന്തളത്തെ പ്രളയ പുനർനിർമ്മാണം പൂർത്തിയായിട്ടില്ല. രണ്ടായിരത്തോളം കുടുംബങ്ങളാണ് പുനർനിർമ്മാണത്തിനായി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. വാണിജ്യ കൃഷി മേഖലയും അതിജീവനത്തിന്റെ പാതയിലാണ്. അടിയന്തര സർക്കാർ സഹായങ്ങൾ മിക്ക വീടുകളിലും എത്തിയിട്ടുണ്ട്.

അച്ചൻകോവിലാർ ദിശ മാറി ഒഴുകിയാണ് പന്തളത്തെ വീടുകളും വാണിജ്യ സ്ഥാപനങ്ങളും നാല് ദിവസം പ്രളയത്തിൽ മുങ്ങിയത്. സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ വീടുകൾ വൃത്തിയാക്കി താമസം പുനരാരംഭിച്ചവരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ- ചേരിക്കൽ, മുട്ടാർ ഭാഗങ്ങളിലെ വീടുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയായിട്ടില്ല. വീടുകൾക്ക് ബലക്ഷയ ഭീഷണിയുമുണ്ട്. പ്രളയത്തിൽ 7 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായ ശ്രീകുമാറിന് ഇതുവരെ സർക്കാർ സഹായം ലഭിച്ചിട്ടില്ല.

വലിയ നാശനഷ്ടങ്ങൾ സംഭവിച്ച മാവര, കരിങ്ങാലി പുഞ്ച ഭാഗങ്ങളിൽ കൃഷി മേഖല അതിജീവനം നടത്തുകയാണ്. മുൻസിപാലിറ്റി തലത്തിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ജില്ലാ കലക്ടർ പി ബി നൂഹ് പറഞ്ഞു.