LiveTV

Live

Kerala

തകര്‍ന്ന റോഡില്‍ ഞാറ് നട്ട് എ.ഐ.വെെ.എഫ് പ്രതിഷേധം

മണ്ണാര്‍ക്കാട് പട്ടണത്തിലൂടെ യാത്രചെയ്യണമെങ്കില്‍ വലിയ പ്രയാസം അനുഭവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍

തകര്‍ന്ന റോഡില്‍ ഞാറ് നട്ട് എ.ഐ.വെെ.എഫ് പ്രതിഷേധം

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ പ്രധാന പട്ടണമായ മണ്ണാര്‍ക്കാട്ടെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. പുറമെ മഴ കൂടി ആയതോടെ യാത്രകാര്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. റോഡ് നന്നാകാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് റോഡില്‍ ഞാറ് നട്ടു പ്രതിഷേധിച്ചു.

മണ്ണാര്‍ക്കാട് പട്ടണത്തിലൂടെ യാത്രചെയ്യണമെങ്കില്‍ വലിയ പ്രയാസം അനുഭവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. വലിയ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടുകയും ചെയ്യുന്നു. പല തവണ ആവശ്യപെട്ടിട്ടും റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യറാകത്തതിനാല്‍ ഭരണകക്ഷിയിലെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ചെളിക്കുണ്ടായ റോട്ടില്‍ ഞാറുനട്ടാണ് എ.ഐ.വൈ.എഫ് പ്രതിഷേധിച്ചത്. റോഡ് നന്നാകാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ നടത്തും.