LiveTV

Live

Kerala

കോട്ടയം ജില്ലാ പ്രസിഡന്റിന്റെ കാര്യം തീരുമാനമായി

സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു.

 കോട്ടയം ജില്ലാ പ്രസിഡന്റിന്റെ കാര്യം തീരുമാനമായി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിലുണ്ടായ തർക്കം പരിഹരിച്ചു. പ്രസിഡൻറ് സ്ഥാനം പങ്കിട്ടെടുക്കണമെന്ന യു.ഡി.എഫ് നിർദ്ദേശം ജോസ് പക്ഷവും ജോസഫ് പക്ഷവും അംഗീകരിച്ചു.

ധാരണയുടെ അടിസ്ഥാനത്തിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സെബാസ്റ്യൻ കുളത്തുങ്കലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഇരുവിഭാഗവും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് യുഡിഎഫ് ഇടപ്പെട്ടത്. ഇന്നലെ നടന്ന ചർച്ചയിൽ പ്രസിഡൻറ് സ്ഥാനം പങ്കെടുക്കാനും ധാരണയായി.

 കോട്ടയം ജില്ലാ പ്രസിഡന്റിന്റെ കാര്യം തീരുമാനമായി

എന്നാൽ ആദ്യ ടേമിൽ ആര് പ്രസിഡണ്ട് ആകും എന്നത് വീണ്ടും പ്രതിസന്ധി ഉണ്ടാക്കി. ഇതേ തുടർന്നാണ് ആദ്യത്തെ 8 മാസം ജോസ് പക്ഷത്തിനും ബാക്കിയുള്ള ആറു മാസം ജോസഫ് പക്ഷത്തിനും നൽകാൻ ധാരണയായത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ 7 എതിരെ 14 വോട്ടുകൾക്ക് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പ്രസിഡണ്ടന്റായി തെരഞ്ഞെടുത്തു. ജനപക്ഷം പ്രതിനിധി വിട്ട് നിന്നു.

അതേസമയം പഞ്ചായത്തിൽ ഭരണം നടക്കുന്നില്ലെന്നും വീതം വെപ്പാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പാലാ ഉപതിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ജോസ് കെ മാണി വിഭാഗം നീക്കങ്ങൾ നടത്തിയത്. എന്നാൽ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനാണ് ധാരണകൾ അംഗീകരിച്ചതെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.