LiveTV

Live

Kerala

തുടര്‍ച്ചയായി പിഴവുകള്‍ കണ്ടെത്തിക്കൊടുത്തു; വടകരക്കാരനെ ഫെയ്സ്ബുക്ക് ജോലിക്കെടുത്തു

തുടര്‍ച്ചയായി പിഴവുകള്‍ കണ്ടെത്തിക്കൊടുത്തു; വടകരക്കാരനെ ഫെയ്സ്ബുക്ക് ജോലിക്കെടുത്തു

നാല് വര്‍ഷങ്ങളായി ഫെയ്‌സ്ബുക്കിലെ ഗുരുതര സെക്യൂരിറ്റി പിഴവുകള്‍ കണ്ടെത്തികൊണ്ടിരുന്ന വടകരക്കാരനു ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ ജോലി. പയ്യോളി തുറശ്ശേരിക്കടവ് സ്വദേശി നീരജ് ഗോപാലാണ് ഫെയ്‌സ്ബുക് ലണ്ടനില്‍ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്‌മെന്റ്‌സ് & അനാലിസിസ് വിഭാഗത്തില്‍ സെക്യൂരിറ്റി അനലിസ്റ്റ് ഫോര്‍ വൈറ്റ് ഹാറ്റ് എന്ന തസ്തികയില്‍ ജോലിക്ക് കയറിയത്.

ബാംഗ്ലുര്‍ വിപ്രോയില്‍ ജോലിയുടെ കൂടെ സിസ്റ്റംസ് എഞ്ചിനിയറിങ്ങില്‍ എം.എസ് ചെയ്ത് കൊണ്ടിരിക്കുന്ന നീരജ് ബഗ് ഹണ്ടിങ്ങിന്‍റെയും എത്തിക്കല്‍ ഹാക്കിങ്ങിന്‍റെയും അനന്ത സാധ്യതകള്‍ മനസിലാക്കിയാണ് ഈ മേഘലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത്. പിന്നീട്, 2016 മുതല്‍ 2019 വരെയുള്ള നാല് വര്‍ഷങ്ങളിലും ഫെയ്‌സ്ബുക്ക് ഹാള്‍ ഓഫ് ഫെയിം ഇല്‍ ആദ്യ 15 ഇല്‍ ഇടം നേടിയിട്ടുണ്ട്. റിസര്‍ച്ചേഴ്‌സ് കണ്ടുപിടിക്കുന്ന ബഗ്ഗ്‌സിന്റെ ഗൗരവവും റിപോര്‍ട്‌സ്‌ന്റെ ക്വാളിറ്റിയും കണക്കിലെടുത്താണ് ഫെയ്‌സ്ബുക്കിന്റെ ഹാള്‍ ഓഫ് ഫെയിം റാങ്കിങ്. ഫെയ്‌സ്ബുക്ക് ബഗ്ഗ് ഹണ്ടിങ്ങിലൂടെ ഇതുവരെ 35000 ഡോളേഴ്‌സില്‍(25 ലക്ഷം) അധികം രൂപ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്.

നാല് വര്‍ഷങ്ങളിലായി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ചതിനാല്‍ 2019ല്‍ നീരജിനെ ഇന്‍റര്‍വ്യുവിന് ക്ഷണം ലഭിക്കുകയും അഞ്ച് റൌണ്ടുകള്‍ വിജയിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തിന് ജോലി ലഭിക്കുന്നത്. തുറശ്ശേരിക്കടവ് സ്വദേശി പി.കെ ഗോപാലന്‍ മാസ്റ്ററുടേയും നിര്‍മ്മല ടീച്ചറുടേയും മകനാണ് നീരജ്.