LiveTV

Live

Kerala

കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായുള്ള കേരള എം.പിമാരുടെ കൂടിക്കാഴ്ച്ച ഇന്ന്

കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായുള്ള കേരള എം.പിമാരുടെ കൂടിക്കാഴ്ച്ച ഇന്ന്

കേരളത്തില്‍ നിന്നുളള എം.പിമാര്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെന്റിനകത്ത് ഒരു മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിലെ മാനദണ്ഡങ്ങൾ കേരളത്തിന് തിരിച്ചടിയാണെന്ന പരാതി എം.പിമാർ ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിശദമായി ചർച്ച ചെയ്യാൻ തീരുമാനിച്ചത്.