LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; ഇരു വിഭാഗങ്ങളും വിമര്‍ശനവുമായി രംഗത്ത് 

ജോസഫിന്‍റെ യു.ഡി.എഫ് വിമര്‍ശത്തെ പി.ജെ ജോസഫിന്‍റെ വിമര്‍ശിക്കാനുള്ള അവസരമായാണ് ജോസ് കെ മാണി വിഭാഗം കാണുന്നത്

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; ഇരു വിഭാഗങ്ങളും വിമര്‍ശനവുമായി രംഗത്ത് 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ പരസ്യ വിമര്‍ശവുമായി കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങളും രംഗത്ത്. പ്രസിഡന്‍റ് സ്ഥാനം പങ്കിടാനുള്ള യുഡിഎഫ് തീരുമാനം നീതിയല്ലെന്ന് ജോസഫ് ആരോപിച്ചു. യു.ഡി.എഫിന്‍റെ ഐക്യം തകര്‍ക്കാന്‍ ജോസഫ് ശ്രമിച്ചെന്ന് ജോസ് കെ മാണിയും പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗവും വോട്ട് ചെയ്തെങ്കിലും സ്ഥിതിഗതികള്‍ ആശാവഹമല്ല. പങ്കുവെച്ച പ്രസിഡന്‍റ് സ്ഥാനത്തില്‍ ആദ്യ തവണ ജോസ് കെ മാണിക്ക് നല്‍കിയതിലുള്ള അതൃപതി ജോസഫ് വിഭാഗം തുറുന്നുതന്നെ പറഞ്ഞു.

ജോസഫിന്‍റെ യു.ഡി.എഫ് വിമര്‍ശത്തെ പി.ജെ ജോസഫിന്‍റെ വിമര്‍ശിക്കാനുള്ള അവസരമായാണ് ജോസ് കെ മാണി വിഭാഗം കാണുന്നത്. സ്ഥാനം പങ്കിടലില്‍ ധാരണയായില്ലെന്ന സൂചന ജോസ് കെ മാണിയും പങ്കുവെച്ചു. കഴിഞ്ഞ ദിവസം രാത്രി 2 വരെ ചര്‍ച്ച ചെയ്തിട്ടും സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പങ്കിടല്‍ ഫോര്‍മുല യു.ഡി.എഫ് നേതൃത്വം മുന്നോട്ട് വച്ചത്. യു.ഡി.എഫ് തീരുമാനമെന്ന നിലയില്‍ അംഗീകരക്കണമെന്ന് ഇരുകൂട്ടരോടും ആവശ്യപ്പെടുകയായിരുന്നു. അതിനാല്‍ ഇപ്പോഴത്തെ പ്രസ്താവനകളില്‍ യു.ഡി.എഫ് നേതൃത്വം അത്ഭുതപ്പെടുന്നില്ല. എന്നാല്‍ ഇരു വിഭാഗങ്ങളും തമ്മിലെ തര്‍ക്കം തുടര്‍ന്നാല്‍ അത് ഉപതെരഞ്ഞെുപ്പുകളെയും പഞ്ചാത്ത് തെരഞ്ഞടുപ്പിനെയുമെല്ലാം ബാധിക്കുമെന്ന ആശങ്കയും മുന്നണി നേതൃത്വത്തിനുണ്ട്.