LiveTV

Live

Kerala

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി 

മംഗലാപുരം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ കുട്ടിയെ പൊലീസ് എത്തി തിരികെ കൊണ്ടുവരികയായിരുന്നു

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി 

മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. മഞ്ചേശ്വരം അബൂബക്കറിന്റെ മകന്‍ ഹാരിസിനെയാണ് മൂന്ന് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയത്. മംഗലാപുരം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയ കുട്ടിയെ പൊലീസ് എത്തി തിരികെ കൊണ്ടുവരികയായിരുന്നു.

സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയത്. മംഗലാപുരത്തെ സ്വകാര്യ കോളേജിൽ പ്ലസ് വൺ വിദ്യാർഥിയാണ് ഹാരിസ്.വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ നാല് അംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാൻ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു.

Also read: കാസര്‍കോട് വിദ്യാര്‍ഥിയെ കാണാതായ സംഭവം; രണ്ട് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍‌ സന്ദേശം