LiveTV

Live

Kerala

കെെയ്യൊടിഞ്ഞ എം.എല്‍.എ; പൊലീസിനെ കുറ്റപ്പെടുത്താതെ കാനം

എന്നിട്ടും കാനം മൌനം തുടരുന്ന പശ്ചാത്തലത്തില്‍ ഇനി നേതൃയോഗങ്ങളിലും വിമര്‍ശനം ഉയര്‍ന്ന വന്നേക്കും

കെെയ്യൊടിഞ്ഞ എം.എല്‍.എ; പൊലീസിനെ കുറ്റപ്പെടുത്താതെ കാനം

പാര്‍ട്ടി എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റിട്ടും പൊലീസിന്‍റെ നടപടികളെ വിമര്‍ശിക്കാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഭവത്തില്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും, കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പ്രതികരിക്കാത്തത് എന്തെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരിന്നു മര്‍ദ്ദനമേറ്റ എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞത്. അതിനിടെ കാനത്തിന്‍റെ മൌനം ആയുധമാക്കി പ്രതിപക്ഷവും രംഗത്ത് വന്നു‌.

പൊലീസിന്‍റെയും, സര്‍ക്കാരിന്‍റെയും നടപിടകളില്‍ തെറ്റുണ്ടാകുമ്പോള്‍ ആദ്യം വിമര്‍ശനം ഉന്നയിച്ചിരുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരിന്നു. മുന്നണിയുടെ പ്രധാന ഘടകകക്ഷിയുടെ വിമര്‍ശനം ആയത് കൊണ്ട് തന്നെ തെറ്റുകള്‍ തിരുത്താതെ മുന്നോട്ട് പോകാന്‍ ആ ഘട്ടത്തില്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ എം.എല്‍.എയെ പൊലീസ് മര്‍ദ്ദിച്ചിട്ടും കാര്യമായ പ്രതികരണം കാനത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകമെന്ന പ്രതീക്ഷയിലാണ് എല്‍ദോ എബ്രഹാം എം.എല്‍.എ.

കാനത്തിന്‍റെ മൌനം ആയുധമാക്കി പ്രതിപക്ഷവും രംഗത്ത് വന്നു. കാനത്തിനെതിരെ കടുത്ത പരിഹാസമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. തിരുത്തല്‍ ശക്തിയായി സി.പി.ഐ തുടരണമെന്നാവശ്യം നേരത്തെ സംസ്ഥാന നേതൃയോഗങ്ങളിലും ഉയര്‍ന്നിരിന്നു. എന്നിട്ടും കാനം മൌനം തുടരുന്ന പശ്ചാത്തലത്തില്‍ ഇനി നേതൃയോഗങ്ങളിലും വിമര്‍ശനം ഉയര്‍ന്ന വന്നേക്കും.

Also read: നേതാക്കള്‍ക്ക് മര്‍ദനമേറ്റിട്ടും കാനത്തിന് മൗനം; സി.പി.ഐയില്‍ അതൃപ്തി

Also read: പൊലീസിനെതിരെയുള്ള മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികം: കാനം രാജേന്ദ്രന്‍