LiveTV

Live

Kerala

‘ജയ് ശ്രീരാം വിളി സഹിക്കുന്നില്ലേൽ അടൂരിന് ചന്ദ്രനിലേക്ക് പോകാം’

ഇന്ത്യയിൽ എവിടെയും ജയ് ശ്രീരാം വിളിക്കാൻ അവകാശമുണ്ട്. അതിന് വേണ്ടി തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്.

‘ജയ് ശ്രീരാം വിളി സഹിക്കുന്നില്ലേൽ അടൂരിന് ചന്ദ്രനിലേക്ക് പോകാം’

ജയ് ശ്രീരാം വിളി കേള്‍ക്കാന്‍ താത്പര്യമില്ലങ്കിൽ അടൂർ
ഗോപാലകൃഷ്ണൻ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെയെന്ന് ബി.ജെ.പി നേതാവ് ബി ഗോപാലകൃഷണൻ. ജയ് ശ്രീരാം വിളിയുടെ പേരിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന ആൾക്കൂട്ട ആക്രമങ്ങളിൽ ആശങ്ക അറിയിച്ച് അടൂർ
ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള കലാ - സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതിയിരുന്നു. ഇതാണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്.

ഇത് രാമായണ മാസമാണ്. പലയിടത്ത് നിന്നും ജയ് ശ്രീരാം വിളികൾ കേൾക്കും. ഇതൊന്നും കേൾക്കാൻ താത്പര്യമില്ലങ്കിൽ ശ്രീ ഹരികോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോവുകയാണ് അടൂർ ചെയ്യേണ്ടതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിൽ എവിടെയും ജയ് ശ്രീരാം വിളിക്കാൻ അവകാശമുണ്ട്. അതിന് വേണ്ടി തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. വേണ്ടി വന്നാൽ അടൂരിന്റെ വീടിന് മുന്നിലും ജയ് ശ്രീരാം വിളിക്കുമെന്നും, ഇത് ജനാധിപത്യാവകാശമാണെന്നും ബി ഗോപാലകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.