LiveTV

Live

Kerala

എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്  സ്കൂള്‍ മാനേജര്‍മാര്‍

സ്കൂള്‍ കെട്ടിടത്തിന് നിശ്ചിത വാടക നല്‍കി സ്കൂളിന്‍റെ നടത്തിപ്പും നിയമനവുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് മാനേജര്‍മാരുടെ നിലപാട്.

എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്  സ്കൂള്‍ മാനേജര്‍മാര്‍

കനത്ത നഷ്ടം നേരിടുന്നതിനാല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്കൂള്‍ മാനേജര്‍മാര്‍. സ്കൂള്‍ കെട്ടിടത്തിന് നിശ്ചിത വാടക നല്‍കി സ്കൂളിന്‍റെ നടത്തിപ്പും നിയമനവുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതാണ് മാനേജര്‍മാരുടെ നിലപാട്. തസ്തികകള്‍ വെട്ടിച്ചുരുക്കി സ്കൂളുകളുടെ പ്രവര്‍ത്തനം തന്നെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

എയ്ഡഡ് മേഖലയിലെ പല സ്കൂളുകളും നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് മാനേജ്‍മെന്‍റുകള്‍ പറയുന്നത്. അഞ്ച് വര്‍ഷമായി 90 ശതമാനം സ്കൂളുകള്‍ക്കും മെയിന്‍റനന്‍സ് ഗ്രാന്റ് പോലും നല്‍കുന്നില്ല. ചെറിയ സ്കൂളുകള്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഉടമകള്‍ പറയുന്നത്.

എം.പിമാരുടേയും എം.എല്‍.എമാരുടേയും പ്രാദേശിക വികസന ഫണ്ട് പോലും എയ്‍ഡഡ് സ്കൂളുകള്‍ക്ക് ലഭിക്കുന്നില്ല. ഇതിനു പുറമെ പല തസ്തികകളും വെട്ടിക്കുറക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് സ്കൂളുടമകളുടെ സംഘടന മുന്നോട്ട് വെക്കുന്നത്.