LiveTV

Live

Kerala

വിദ്യാര്‍ഥികളുടെ ഫേസ് ബുക്കിലെ പ്രതിഷേധം ഫലം കണ്ടു; വീഴ്ച അംഗീകരിച്ച് നൂറുല്‍ ഇസ്‍ലാം മാനേജ്മെന്‍റ്

പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളുമായി യൂണിവേഴ്സിറ്റി അധികൃതര്‍ ചര്‍ച്ച നടത്തി. ആശുപത്രി പരിശീലനം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു

വിദ്യാര്‍ഥികളുടെ ഫേസ് ബുക്കിലെ പ്രതിഷേധം ഫലം കണ്ടു; വീഴ്ച അംഗീകരിച്ച് നൂറുല്‍ ഇസ്‍ലാം മാനേജ്മെന്‍റ്

ആരോഗ്യാനുബന്ധ കോഴ്സുകള്‍ക്ക് ആശുപത്രി പരിശീലനം നല്‍കിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥി പ്രതിഷേധം. നൂറുല്‍ ഇസ്‍ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധം പുറത്തെത്തിച്ചത് ഫേസ് ബുക്ക് ലൈവിലൂടെയാണ്. വീഴ്ച അംഗീകരിച്ച യൂണിവേഴ്സിറ്റി അധികൃതര്‍ ആശുപത്രി പരിശീലനം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു.

ആരോഗ്യാനുബന്ധ കോഴ്സുകളാണ് റീനല്‍ ഡയാലിസിസ്, പെര്‍ഫ്യൂഷന്‍ ടെക്നോളജി, കാര്‍ഡിയാക് കെയര്‍ എന്നിവ. ഇതിന് വാഗ്ദാനം ചെയ്യപ്പെട്ട ആശുപത്രി പരിശീലനം നല്‍കിയില്ലെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന പരാതി. കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നുണ്ട്.

പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളുമായി യൂണിവേഴ്സിറ്റി അധികൃതര്‍ ചര്‍ച്ച നടത്തി. ആശുപത്രി പരിശീലനം വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. കോഴ്സിന് യു.ജി.സി അംഗീകാരം ഉണ്ടെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു.

മാനേജ്മെന്‍റ് ഉറപ്പ് പാലിച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കന്യാകുമാരി ജില്ലയിലെ കുമാരകോവിലിലുള്ള നൂറുല്‍ ഇസ്‍ലാം യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ഥികളാണ്.