LiveTV

Live

Kerala

പാലക്കാട് സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വാനിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

 പാലക്കാട് സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു; 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട് പേഴങ്കര വടക്കേ പറമ്പിൽ സ്കൂൾ വാൻ വയലിലേക്ക് മറിഞ്ഞു. മേപ്പറമ്പ് ബി.ഇ.എം എൽ.പി സ്കൂളിലെ വാനാണ് മറിഞ്ഞത്. വാനിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 20 വിദ്യാര്‍ഥികൾക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്.