LiveTV

Live

Kerala

നേതാക്കള്‍ക്ക് മര്‍ദനമേറ്റിട്ടും കാനത്തിന് മൗനം; സി.പി.ഐയില്‍ അതൃപ്തി

കാനം വിരുദ്ധ പക്ഷത്തായതിനാലാണോ എറണാകുളം ജില്ലാ നേതൃത്വത്തിനെതിരായ പൊലീസ് നടപടി കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് ജില്ലാ നേതാക്കളുടെ ചോദ്യം

നേതാക്കള്‍ക്ക് മര്‍ദനമേറ്റിട്ടും കാനത്തിന് മൗനം; സി.പി.ഐയില്‍ അതൃപ്തി

എം.എല്‍.എ ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കളെ പൊലീസ് മര്‍ദിച്ചിട്ടും പാര്‍ട്ടി സെക്രട്ടറി മൗനം പാലിക്കുന്നതില്‍ സി.പി.ഐക്കുള്ളില്‍ അതൃപ്തി. മുന്നണിക്കുള്ളില്‍ തിരുത്തല്‍ ശക്തിയാകേണ്ട പാര്‍ട്ടി നേതൃത്വത്തിന്റെ മൗനത്തില്‍ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. കാനത്തിന്റെ മൗനം വിഭാഗീയതയുടെ കൂടി ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പൊലീസിനെതിരെയുള്ള മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികം: കാനം രാജേന്ദ്രന്‍
Also Read

പൊലീസിനെതിരെയുള്ള മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികം: കാനം രാജേന്ദ്രന്‍

പൊലീസ് ലാത്തിചാര്‍ജില്‍ അതൃപ്തി; സി.പി.ഐ-സി.പി.എം പോര് മുറുകുന്നു
Also Read

പൊലീസ് ലാത്തിചാര്‍ജില്‍ അതൃപ്തി; സി.പി.ഐ-സി.പി.എം പോര് മുറുകുന്നു

മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് മുതല്‍ ഇന്നലെ എറണാകുളത്ത് നടന്ന ലാത്തിച്ചാര്‍ജ് വരെയുള്ള വിഷയങ്ങളില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ അഭിപ്രായം. പാര്‍ട്ടിയുടെ യുവ എം.എല്‍.എ എല്‍ദോ എബ്രഹാം ഉള്‍പ്പെടെ നേതാക്കളെ പൊലീസ് തല്ലിച്ചതച്ചിട്ടും പൊലീസിനെ കുറ്റപ്പെടുത്താന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

കാനം വിരുദ്ധ പക്ഷത്തായതിനാലാണോ എറണാകുളം ജില്ലാ നേതൃത്വത്തിനെതിരായ പൊലീസ് നടപടി കണ്ടില്ലെന്ന് നടിക്കുന്നതെന്നാണ് ജില്ലാ നേതാക്കളുടെ ചോദ്യം. പൊലീസിന്റെ തെറ്റായ ചെയ്തികളെ നേരത്തെ കാനം പരസ്യമായി വിമര്‍ശിക്കുകയും ആഭ്യന്തര വകുപ്പ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലടക്കം പ്രാദേശികനേതൃത്വങ്ങള്‍ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തുവരുമ്പോഴും കാനം മൗനം പാലിക്കുന്നതെന്തെന്നാണ് നേതാക്കളുടെ ചോദ്യം. ഇനി പാര്‍ട്ടി നേതൃയോഗങ്ങളില്‍ പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശമുയര്‍ന്നേക്കും.