LiveTV

Live

Kerala

പ്രളയ ദുരിതം, പിന്നാലെ സഹായിക്കാനെന്ന പേരില്‍ എത്തിയവര്‍ സമ്പാദ്യം തട്ടിയെടുത്തു; ജീവിതം വഴിമുട്ടി ഉമ

വിധവയായ ഉമയെ സഹായിക്കാനെന്ന പേരില്‍ രണ്ട് സ്ത്രീകള്‍ നടത്തിയ തട്ടിപ്പില്‍ നഷ്ടമായത് മൂന്ന് ലക്ഷം രൂപയാണ്.

പ്രളയ ദുരിതം, പിന്നാലെ സഹായിക്കാനെന്ന പേരില്‍ എത്തിയവര്‍  സമ്പാദ്യം തട്ടിയെടുത്തു; ജീവിതം വഴിമുട്ടി ഉമ

പ്രളയദുരന്തം വിട്ടുമാറും മുന്‍പ് ആകെയുളള സമ്പാദ്യം കൂടി നഷ്ടപ്പെട്ട വേദനയിലാണ് എറണാകുളം കരുമാലൂര്‍ സ്വദേശി ഉമാദേവി. വിധവയായ ഉമയെ സഹായിക്കാനെന്ന പേരില്‍ രണ്ട് സ്ത്രീകള്‍ നടത്തിയ തട്ടിപ്പില്‍ നഷ്ടമായത് മൂന്ന് ലക്ഷം രൂപയാണ്.

പ്രളയ ദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളുമായാണ് ഉമയുടെ ജീവിതം. പ്രളയത്തില്‍ അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് പരിക്ക് പറ്റിയതോടെ നേരെ നിവര്‍ന്ന് നടക്കാന്‍ പറ്റാറില്ല. ഭര്‍ത്താവ് മരിച്ചു. മക്കളുമില്ല. ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ പലിശ പണം കൊണ്ടാണ് ജീവിതം മുന്നോട്ട് പോയത്. അതിനിടെയാണ് സ്ത്രീ ശാക്തീകരണത്തിന്റെയും വിധവ സഹായത്തിന്റെയും പേരില്‍ രണ്ട് സ്ത്രീകള്‍ ഉമയെ സമീപിക്കുന്നത്. ആകെയുണ്ടായിരുന്ന സമ്പാദ്യം അവര്‍ക്ക് കൈമാറി.

പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. തന്നെ വഞ്ചിച്ചവരില്‍ നിന്ന് പണം തിരികെ ലഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരളയുടെ വനിതാ വിംഗിന്റെ സഹായം തേടിയിരിക്കുകയാണിപ്പോള്‍ ഉമ.